സഹോദരങ്ങളെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി എസ് ഐ മര്‍ദ്ദിച്ച സംഭവത്തിലെ പരാതി ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷന്‍ എസ് ഐ വിആര്‍ അനില്‍ അടക്കം അഞ്ചുപോലീസുകാര്‍ക്കെതിരെയാണ് പരാതി. ചങ്ങനാശേരി സ്വദേശികളായ ഷാന്‍ മോന്‍, സജിന്‍ റജീബ് എന്നിവരാണ് കോടതിയെ സമീപിച്ചത്.