കോട്ടപ്പുറം സ്വദേശിയായ ഒരാള്‍ ഉള്‍പ്പെടെ നാലു പേര്‍ ചേര്‍ന്ന്‍ ഷാജിയെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി കടലില്‍ തള്ളിയതായി സതീഷ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയതറിഞ്ഞ് ഷാജിയുടെ പിതാവ് രത്നസ്വാമി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷിച്ചതിനെ തുടര്‍ന്നാണ് ഷാജിയാണ് കൊലചെയ്യപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞത്. പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ഷര്‍ട്ടും പാന്‍റ്‍സും കണ്ടശേഷം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തി മൃതദേഹവും രത്നസ്വാമി തിരിച്ചറിഞ്ഞു.