അതേസമയം നിഷ്പക്ഷ അന്വേഷണമാണ് കോഴ വിവാദത്തില്‍ നടക്കുന്നതെന്നും വിജിലന്‍സിന്റെ പ്രാഥമിക പരിശോധന പൂര്‍ത്തിയാവാന്‍ മൂന്നു മാസമെങ്കിലും എടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. വി എസ് അച്യുതാനന്ദന്‍ ഉന്നയിച്ച പരാതിയിലെ കാര്യങ്ങളാണ് വിജിലന്‍സ് പരിശോധിക്കുക. ചുംബന സമരത്തിന്റെ കാര്യത്തില്‍ പൊലീസിന് വീഴ്ച വന്നിട്ടില്ല. ക്രമസമാധാനം പാലിക്കുന്നതില്‍ യാതൊരു പാളിച്ചയും വന്നിട്ടില്ല ചെന്നിത്തല കൂട്ടിചേര്‍ത്തു.