വാളയാറില്‍ കൈക്കൂലി: 5 പേര്‍ക്ക് സസ്പെന്‍ഷന്‍

തിങ്കള്‍, 27 ജൂലൈ 2015 (20:43 IST)
വാളയാര്‍ ചെക്ക് പോസ്റ്റില്‍ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് 5 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ഏജന്‍റ് ഇടനിലക്കാരനായ് പ്രവര്‍ത്തിക്കുന്നു എന്നറിഞ്ഞ് നടത്തിയ വിജിലന്‍സ് അന്വേഷണത്തിലാണ് അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍‍ഷന്‍.
 
ചെക് പോസ്റ്റ് ജോലിയിലുണ്ടായിരുന്ന എം.വി.ഐ ശ്രീകുമാര്‍, എ.എം.വി.ഐമാരായ നൌഷാദ്, ശ്രീജേഷ്, മുഹമ്മദ് റഫീക്, പ്യൂണായിരുന്ന സന്തോഷ് എന്നിവര്‍ക്കാണു സസ്പെന്‍ഷന്‍.

വെബ്ദുനിയ വായിക്കുക