പാഠപുസ്‌തകങ്ങള്‍ മഴ നനഞ്ഞ്‌ നശിക്കുന്നു

വെള്ളി, 9 മെയ് 2014 (10:07 IST)
സ്കൂളുകളില്‍ വിതരണം ചെയ്യാനുള്ള പാഠപുസ്‌തകങ്ങള്‍ മഴ നനഞ്ഞ്‌ നശിക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ വിതരണം ചെയ്യാനായി എത്തിച്ച പുസ്‌തകങ്ങളാണ്‌, കിഴക്കേ കോട്ടയിലെ കേന്ദ്ര പാഠപുസ്ക ഡിപ്പോയുടെ ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ കിടന്ന്‌ നശിക്കുന്നത്‌. 
 
പന്ത്രണ്ട്‌ ലക്ഷത്തോളം പാഠ പുസ്‌തകങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. പുസ്തകങ്ങള്‍ പ്ലാസ്റ്റിക്‌ ഷീറ്റും ടാര്‍പ്പാളിന്‍ ഇട്ടും സംരക്ഷിക്കാനുള്ള ശ്രമത്തിലാണ്‌ ജീവനക്കാര്‍. കുറെ പുസ്‌തകങ്ങള്‍ വെള്ളം വീണും ഈര്‍പ്പമടിച്ചും നശിച്ചു പോയി. 
 
ചോര്‍ച്ച കാരണം കംപ്യൂട്ടര്‍ പോലും പ്രവര്‍ത്തിപ്പിക്കാനാകുന്നില്ല. വരാന്തയിലേക്ക്‌ ചോര്‍ന്നൊലിക്കുന്ന വെള്ളം മുഴുവന്‍ പുസ്‌തകങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയ്ക്കുള്ളിലേക്കാണ്‌ ഒഴുകിയിറങ്ങുന്നത്‌.
 
ജില്ലയിലെ 278 സ്കൂള്‍ സൊസൈറ്റികള്‍ക്കുള്ള പുസ്‌തകങ്ങളാണ്‌ വിതരണം ചെയ്യാനുള്ളത്‌. 15ന്‌ മുമ്പ്‌ വിതരണം പൂര്‍ത്തിയാക്കാനാണ്‌ നിര്‍ദേശമെങ്കിലും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ മൂലം പുസ്തക വിതരണം തടസ്സപ്പെടുമെന്നതില്‍ സംശയമില്ല.
 

വെബ്ദുനിയ വായിക്കുക