ബ്ലാക്മെയില്‍ കേസ് പുതിയ വഴിത്തിരിവില്‍, കേസില്‍ ഉന്നതര്‍ക്ക് പങ്ക്?

ഞായര്‍, 3 ഓഗസ്റ്റ് 2014 (10:45 IST)
ബ്ലാക്‌മെയില്‍ പെണ്‍വാണിഭക്കേസില്‍ പുതിയ വഴിത്തിരിവ്. കേസിന് ഹവാല ഇടപാടുമായി ബന്ധമുണ്ടെന്ന് പ്രതികളായ ബിന്ധ്യയും റുക്സാനയും മാധ്യമങ്ങളെ അറിയിച്ചു.

കൊച്ചി റേഞ്ച് ഐജി എം ആര്‍ അജിത്കുമാറിന്റെ ഓഫീസിലെത്തി കീഴടങ്ങുന്നതിന് മുമ്പാണ് ഇവര്‍ സ്വകാര്യ ചാനലിനൊട് ഇക്കാരുഅം അറിയിച്ചത്.

കേസില്‍ ഉള്‍പ്പെട്ട ഉന്നതരുടെ പേരുകള്‍ കോടതിയില്‍ വെളിപ്പെടുത്തുമെന്നും,  കോണ്‍ഗ്രസ് നേതാക്കളായ ശരത്ചന്ദ്ര പ്രസാദിനും അബ്ദുള്ളക്കുട്ടി എംഎല്‍എയ്ക്കും ഹവാല ബന്ധങ്ങളുണ്ടെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പല ഉന്നതരുടെയും പേരുകള്‍ പറയാന്‍ പൊലീസ് തങ്ങളെ നിര്‍ബന്ധിച്ചതായും ജീവന്‍ ഭീഷണിയുള്ളതായും ഇരുവരും അറിയിച്ചു.

ആത്മഹത്യ ചെയ്ത രവീന്ദ്രനും സജികുമാറിനും ഹവാല ഇഅടപാടുകളുണ്ടെന്നും ഇവര്‍ സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പു കാലത്ത് കള്ളപ്പണം എത്തിച്ചു കൊടുത്തതായും ഇവര്‍ വെളിപ്പെടുത്തി. രവീന്ദ്രന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ പ്രതികള്‍ക്കു പങ്കുണ്ടെന്നു പൊലിസ്. ഇതു സംബന്ധിച്ചു വ്യക്തമായ തെളിവുകളുണ്ടെന്നും പൊലിസ് പറയുന്നു.

നാടകകീയമായ കീഴടങ്ങലാണ് ഇരുവരും നടത്തിയത്. കീഴടങ്ങുന്നതിനു മുമ്പ് ഇരുവരേയും പിടികൂടുന്നതിനായുഇ പൊലീസ് വലവീശിയിരുന്നു. എന്നാല്‍ ഇതെല്ലാം തട്ടിമാറ്റി തമിഴാനാട് രജിസ്ട്രേഷന്‍ വാഹനത്തില്‍ എറണാകുളം റേഞ്ച് ഐ ജി എം ആര്‍ അജിത്ത് കുമാറിന്റെ ഓഫീസിലെത്തി ഇരുവരും കീഴടങ്ങി.

വെബ്ദുനിയ വായിക്കുക