അനാശാസ്യദൃശ്യങ്ങള്‍ കാട്ടി ഭീഷണി, ആദ്യ പരാതിക്കാരന്‍ ആത്മഹത്യചെയ്തു

ചൊവ്വ, 15 ജൂലൈ 2014 (12:43 IST)
അനാശാസ്യം ക്യാമറയില്‍ പകര്‍ത്തിയ്തിനുശേഷം ഇവ ഭിഷണിപ്പെടുത്തനുപയോഗിക്കുന്ന സംഘത്തിനെതിരെ പരാതി നല്‍കിയ ആള്‍ ആത്മഹത്യചെയ്തതായി റിപ്പോര്‍ട്ടുകള്‍. സംഘത്തിന്റെ ഭിഷണി നേരിട്ടിരുന്ന ഇയാള്‍ തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍

കേസില്‍ അറസ്‌റ്റിലായ ഹൈക്കോടതി അഭിഭാഷകനും രണ്ട്‌ യുവതികളും ഒരു ഇടനിലക്കാരനും ഉള്‍പ്പെട്ട നാലംഗസംഘത്തെത്തിന്റെ കയ്യില്‍ നിരവധി പ്രമുഖരുടെ അനാശാസ്യ ദൃശ്യങ്ങളുണ്ടെന്നാണ് സൂചന‍.ഒരു യുവ കോണ്‍ഗ്രസ് നേതാവും സംഘത്തിന്റെ ക്യാമറയില്‍ പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.സംഘത്തെ കൂടുതല്‍ തെളിവെടുപ്പിനും ചോദ്യംചെയ്ലയിനുമായി പോലീസ്‌ കസ്‌റ്റഡിയില്‍വിട്ടിരിക്കുകയാണ്

നാലുപേരുടെ ഒളിക്യാമറ ദൃശ്യങ്ങള്‍ ഇതിനോടകം പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതുകൂടാതെ ഇവര്‍ ഭീഷണിപ്പെടുത്തി വാങ്ങിയെന്നു കരുത്പെടുന്ന പണവും പോലീസ് കണ്ടെടിത്തിട്ടുണ്ട്.കേസിലെ പ്രധാതെളിവായ ക്യാമറയും മൊബൈല്‍ ഫോണും നശിപ്പിച്ചെന്നാണ് കേസിലെ പ്രതികളായ റുക്‌സാനയും സൂര്യയും പൊലീസില്‍ മൊഴിനല്‍കിയിരിക്കുന്നത്. എന്നാല്‍ പോലീസ്‌ ഇത് വിശ്വസത്തിലെടുത്തിട്ടില്ല.കേസിലെ  സൂത്രധാരനായ ഹൈക്കോടതി അഭിഭാഷകന്‍ സനിലനെയും ഇടനിലക്കാരന്‍ പ്രജീഷിനെയും പോലീസ്‌ വിശദമായി ചോദ്യംചെയ്യുതുവരികയാണ്.





 








വെബ്ദുനിയ വായിക്കുക