എസ്എന്‍ഡിപിയുടെ വിലപേശല്‍ താങ്ങാനുള്ള ശേഷി ബിജെപിക്കുണ്ട്: വി മുരളീധരന്
എസ്എന്‍ഡിപിയുടെ വിലപേശല്‍ താങ്ങാനുള്ള ശേഷി ബിജെപിക്കുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്. എസ്എന്‍ഡിപി പാര്‍ട്ടി രൂപീകരിച്ച് നിലപാട് വ്യക്തമാക്കിയ ശേഷമേ സഖ്യം തുടരണമോ എന്ന കാര്യം തീരുമാനിക്കു. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച നിലച്ചു എന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.