സെക്രട്ടറിയേറ്റ് ഉപരോധം ഉപേക്ഷിക്കണമെന്ന് ബിജെപിയോട് മനുഷ്യാവകാശ കമ്മീഷന്‍
ബിജെപിയുടെ സെക്രട്ടറിയേറ്റ് ഉപരോധത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍.സെക്രട്ടേറിയറ്റ് ഉപരോധം വേണ്ടെന്നുവയ്ക്കാന്‍ തയാറാകണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടു. സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടിയുണ്ടായാല്‍ നഷ്ടപരിഹാരം ഈടാക്കണമെന്നും കമ്മീഷന്‍ സര്‍ക്കാരിനോടു നിര്‍ദേശിച്ചു.
തിങ്കളാഴ്ചയാണു ബിജെപിയുടെ സെക്രട്ടേറിയറ്റ് ഉപരോധം. സെക്രട്ടേറിയേറ്റിലേക്കുള്ള മുഴുവന്‍ ഗേറ്റും ഉപരോധിക്കുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്.