ബിജെപി കണ്ണൂര്‍ ജില്ല പ്രസിഡന്റിന്റെ വീടിനു നേരെ ബോംബേറ്

ഞായര്‍, 30 ഓഗസ്റ്റ് 2015 (09:37 IST)
കണ്ണൂരില്‍ ബോംബാക്രമണം. ബി ജെ പി ജില്ല പ്രസിഡന്റ് കെ രഞ്ജിത്തിന്റെ വീടിനു നേരെയാണ് ബോംബാക്രമണം ഉണ്ടായത്. എന്നാല്‍, ആക്രമത്തില്‍ ആര്‍ക്കും പരുക്കില്ല. പുലര്‍ച്ചെ ഒന്നേമുക്കാലോടെ ബൈക്കിലെത്തിയ സംഘമായിരുന്നു ബോംബാക്രമണം നടത്തിയത്.
 
രണ്ടുതവണ ബോംബേറ് ഉണ്ടായി. അതേസമയം, ശനിയാഴ്ച കണ്ണൂര്‍ നഗരത്തില്‍ താളിക്കാവിനടുത്തും പള്ളിക്കുന്ന് പന്നേന്‍പാറ ചാക്കാട്ട് പീടികയിലും ബോംബേറ് ഉണ്ടായിരുന്നു. താളിക്കാവിനടുത്ത് ഉണ്ടായ സ്‌ഫോടനത്തില്‍ ബി ജെ പിക്കാരായ ജി രാജേഷ് (24), കെ കെ ജിതിന്‍ (25) എന്നിവരെ പരുക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
ശനിയാഴ്ച രാത്രി എട്ടുമണിയോടെ ആയിരുന്നു സംഭവം.

വെബ്ദുനിയ വായിക്കുക