ബിജെപി -സിപിഎം സംഘർഷം; ആലപ്പുഴയില്‍ ഇന്ന് ഹര്‍ത്താല്‍
ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ ആചരിക്കാൻ സിപിഎം ആഹ്വാനം ചെയ്തു. ബിജെപി -സിപിഎം സംഘർഷത്തിൽ ഒരു സിപിഎമ്മുകാരന് പരിക്കേറ്റതിനെ തുടർന്നാണ് തീരുമാനം. ഡിവൈഎഫ്‌ഐ ഏരിയാ സെക്രട്ടറി വിനോദിന്റെ വീടിനു നേരേ നടന്ന ആക്രമണത്തിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്‌റ്റ്ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ ആഹ്വാനം.
ആലപ്പുഴയിലെ നൂറനാട്, പാലമേല്‍, ചുനക്കര, താമരക്കുളം, വള്ളികുന്നം പഞ്ചായത്തുകളില്‍ രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍. ഇതിൽ നൂറനാട്, പാലമേൽ എന്നിവിടങ്ങളിൽ ബിജെപിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അക്രമങ്ങളില്‍ പ്രതിഷേധിച്ചു പന്തളത്ത് ഇന്ന് ഉച്ചകഴിഞ്ഞ് സിപിഎം ഹര്‍ത്താല്‍ നടത്തും.