ബിജു വെള്ളിയാഴ്ച തെളിവ് നല്‍കും; ആവനാഴിയില്‍ കൂടുതല്‍ ആരോപണങ്ങള്‍

വ്യാഴം, 6 നവം‌ബര്‍ 2014 (15:32 IST)
കെ എം മാണിയ്ക്കെതിരെയുള്ള കോഴ വിവാദത്തില്‍ ബിജു രമേശിന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ പൂര്‍ണ്ണ പിന്തുണ.

കെ എം മാണിയ്ക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കാന്‍ യോഗം തീരുമാനിച്ചു. കേസില്‍ മറ്റു പലര്‍ക്കെതിരെയും അരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ ശേഖരിക്കാനും യോഗത്തില്‍ തീരുമാനമായി.

കോഴ വിവാദത്തില്‍ അന്വേഷണം സംഘവുമായി സഹകരിക്കും കേസില്‍ ബിജു രമേശ് വിജിലന്‍സിന്റെ മുന്‍പില്‍ നാളെ ഹാജരാകും.
യോഗത്തില്‍ കോഴ വാങ്ങിയ എല്ലാവരുടേയും പേരുകള്‍ വെളിപ്പെടുത്താന്‍ ആവശ്യം ഉയര്‍ന്നു.

ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ് കുമാര്‍ ഉണ്ണിയാണ് യോഗതീരുമാനങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ ജനറല്‍ ബോഡി യോഗം ഉടന്‍ ചേരും.അതിനിടെ ബാറുടമകളുടെ കൊച്ചിയിലെ യോഗസ്ഥലത്തേക്ക് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ മാര്‍ച്ച് നടന്നു. മാണിക്ക് എതിരെ വ്യാജ ആരോപണം ഉന്നയിച്ചു എന്നാരോപിച്ചായിരുന്നു മാര്‍ച്ച്. പ്രകടനം പൊലീസ് തടഞ്ഞു.

നേരത്തെ കെ എം മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശിന് വക്കീല്‍ നോട്ടീസ് അയയ്ക്കാന്‍ കേരളാ കോണ്‍ഗ്രസ് എം നേതൃയോഗം തീരുമാനിച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും   പിന്തുടരുക.

വെബ്ദുനിയ വായിക്കുക