മജിസ്ട്രേറ്റിനും കൈക്കൂലി നല്‍കിയിട്ടുണ്ട്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബിജു രമേശ്
വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബാര്‍ ഹോട്ടല്‍ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. മജിസ്ട്രേറ്റിനും താന്‍ കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന് ബിജു പറഞ്ഞു.
മുന്‍പ് ഒരിക്കല്‍ തന്റെ ഹോട്ടല്‍ ആക്രമിക്കപ്പെട്ട കേസില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ജാമ്യം ലഭിക്കുന്നതിനാണ് കൈക്കൂലി നല്‍കിയതെന്നും ബിജു രമേശ് വ്യക്തമാക്കി. ബിജു രമേശ് മുന്‍കൈയെടുത്ത് രൂപീകരിച്ച് അഴിമതി വിരുദ്ധ സംഘടനയുടെ ഉദ്ഘാടന ചടങ്ങില്‍ വച്ചാണ് ബിജു രമേശ് ഇക്കാര്യം വെളിപ്പെടുത്തിയത്.