കേരളത്തില്‍ നാളെ മുതല്‍ ബീഫ് കിട്ടില്ല

ഞായര്‍, 2 ഓഗസ്റ്റ് 2015 (17:52 IST)
നാളെ മുതല്‍ കേരളത്തില്‍ ബീഫ് കിട്ടില്ല. ഇറച്ചിക്കടകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ട് സമരം നടത്താന്‍ മാട്ടിറച്ചി വ്യാപാരികള്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണിത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും കന്നുകാലികളെ കൊണ്ടു വരുന്നതിന് അനാവശ്യ പരിശോധനകള്‍ നടത്തുന്നതിനെതിരെ തമിഴ്‌നാട്ടിലെ കാലിക്കച്ചവടക്കാര്‍ സമരം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

ജൂലായ് 19 മുതല്‍ തമിഴ്‌നാട്ടിലെ കന്നുകാലി വ്യാപാരികള്‍ സമരം ആരംഭിച്ചിരുന്നു. സമരം തുടങ്ങിയതോടെ കേരളത്തിലേക്കുള്ള കാലിവരവ് നിലച്ചു. ഇതേത്തുടര്‍ന്ന് കേരളത്തിലെ  മിക്ക ഇറച്ചിക്കടകളും പ്രവര്‍ത്തനരഹിതമാണ്.  മുന്നൂറു രൂപ വരെയെത്തിയ മാട്ടിറച്ചിക്ക് സമരം തുടങ്ങുന്നതോടെ വില ഇനിയും കൂടാനാണ് സാധ്യത

വെബ്ദുനിയ വായിക്കുക