ഗോരക്ഷകര്‍ തന്നെ കൊല്ലുകയാണെങ്കില്‍ വെടിവച്ചു കൊന്നുതരണം: മന്ത്രി ജലീല്‍
ബീഫിന്റെ പേരിൽ ഗോരക്ഷകർ രാജ്യത്തു നടത്തുന്ന ആക്രമങ്ങള്‍ക്കെതിരെ മന്ത്രി കെടി ജലീൽ.
ഗോരക്ഷകർ തന്നെ കൊല്ലാൻ വരികയാണെങ്കിൽ വെടിവച്ചു കൊല്ലണം. അല്ലാതെ, നടുറോഡിലിട്ട് പേപ്പട്ടിയെ തല്ലിച്ചതയ്ക്കുന്നതു പോലെ അവമതിച്ചു കൊല്ലരുതെന്നും ജലീൽ പറഞ്ഞു.
തന്നെ ഗോരക്ഷകർ കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിക്കരുത്. കഴിഞ്ഞ ദിവസം കൊല ചെയ്യപ്പെട്ടയാളുടെ ദയനീയമുഖം രാജ്യം മുഴുവൻ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ബീഫിന്റെ പേരിൽ 29പേർ രാജ്യത്തു കൊല്ലപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.