ബാര്‍ തൊഴിലാളികളുടെ പുനരധിവാസ ചര്‍ച്ച 24ന്

ശനി, 18 ഒക്‌ടോബര്‍ 2014 (17:55 IST)
ബാര്‍ തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് വിവിധ സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് എക്സൈസ് മന്ത്രി കെ ബാബു. എക്സൈസ് അക്കാദമിയില്‍ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബര്‍ 24ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരിക്കും ചര്‍ച്ച. ഈ യോഗത്തോടെ തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച് വ്യക്തമായ ധാരണയിലെത്തുമെന്നും മന്ത്രി പറഞ്ഞു.
 
കുറഞ്ഞ അളവിലുള്ള മദ്യക്കടത്ത് പിടികൂടിയാല്‍ ജാമ്യം കിട്ടാവുന്ന ചെറിയ ശിക്ഷ മാത്രമാണ് ഇപ്പോഴുള്ളത്. ഇതിനു പകരം ജാമ്യമില്ലാത്ത കേസ് എടുക്കാന്‍ വ്യവസ്ഥ വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യനയത്തിന്‍റെ ഭാഗമായി അതിര്‍ത്തിയില്‍ കൂടുതല്‍ എക്സൈസ് ഉദ്യോഗസ്ഥരെ നിയമിക്കും. ഇതിനായി പുതിയ തസ്തികകള്‍ സൃഷ്ടിക്കും. 90 വനിതാ എക്സൈസ് ജീവനക്കാരെ അടുത്ത ബാച്ചില്‍ റിക്രൂട്ട് ചെയ്യുമെന്നും ബാബു പറഞ്ഞു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക