ബാർ കോഴ കേസിൽ വിജിലൻസ് അന്വേഷണസംഘത്തിന് നിയമോപദേശം കൈമാറി. ലീഗൽ അഡ്വൈസർ സി.സി അഗസ്റ്റിനാണ് നിയമോപദേശം കൈമാറിയത്. മുദ്ര വെച്ച കവറിലാണ് നിയമോപദേശം കൈമാറിയത്. അതേസമയം
ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ കേസെടുക്കാനാകില്ലെന്ന് നിയമോപദേശമെന്നാണ് സൂചന. കേസില്‍ മാണിക്കെതിരെ കേസെടുക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ല എന്നാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശമെന്നാണ് വിവരങ്ങള്‍.
മാണിയുടെ പാലായിലെ വീട്ടില്‍ പണം കൊണ്ടു പോയ ജോണ്‍കല്ലാട്ടിന്റെയും ഔദ്യോഗിക വസതിയായ പ്രശാന്തിയിലേക്ക് പണം കൊണ്ടു പോയ ബിജുരമേശിന്റെയും മൊഴി കേസെടുക്കാന്‍ മാത്രമുള്ള തെളിവല്ല എന്നാണ് നിയമോപദേശം. തെളിവില്ലാതെ കേസെടുത്താല്‍ തിരിച്ചടിയുണ്ടാകുമെന്നും നിയമോപദേശത്തിലുണ്ടെന്നാണ് സൂചന. വസ്തുതാ വിവര റിപ്പോർട്ട് തയാറാക്കിയതിനു ശേഷം എസ്പി: ആർ.സുകേശനാണ് നിയമോപദേശം തേടിയത്.
അതിനിടെ, ബാർകേസിൽ തനിക്കെതിരെ നടന്നത് ഗൂഡാലോചനയാണെന്ന് കെ.എം.മാണി വീണ്ടും ആവർത്തിച്ചു. സത്യം വെളിച്ചത്തുവരട്ടെയെന്നും വിജിലൻസ് അന്വേഷണത്തിൽ ഇടപ്പെട്ടിട്ടില്ലെന്നും മാണി ഡൽഹിയിൽ പറഞ്ഞു. വിജിലൻസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമോപദേശത്തിനായി അന്വേഷണ റിപ്പോര്‍ട്ട് നേരത്തേ തന്നെ വിജിലന്‍സ് എസ് പി സുകേശന്‍ കൈമാറിയിരുന്നു. നിലവില്‍ ലഭിച്ച തെളിവുകള്‍ പ്രകാരം കെഎം മാണിയെ പ്രോസിക്യൂട്ട് ചെയ്യാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഇതിനു കടക വിരുദ്ധമാണ് നിയമോപദേശം.