ബാര്‍ കോഴ; ഇടതുമുന്നണിയുടെ സത്യാഗ്രഹ സമരം ആരംഭിച്ചു
ബാര്‍ കോഴയില്‍ കെഎംമാണിയും കെ.ബാബുവും രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടത്പക്ഷ എംഎല്‍എമാര്‍ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യഗ്രഹസമരം ആരംഭിച്ചു. ബാര്‍കോഴയില്‍ എല്‍ഡിഎഫ് നടത്തുന്ന സമരങ്ങളുടെ തുടര്‍ച്ചയാണ് സെക്രട്ടറിയേറ്റിന് മുന്നിലെ സത്യഗ്രഹം. യുഡിഎഫ് വിട്ട ആര്‍.ബാലകൃഷ്ണപ്പിള്ളയും കെബി ഗണേഷ് കുമാറും സമരത്തില്‍ പങ്കെടുക്കും. പിള്ളയെ സംരത്തില്‍ പങ്കെടുപ്പിക്കുന്നത് കേരളാ കോണ്‍ഗ്രസ് ബിയെ ഇടത്മുന്നണിയില്‍ എടുക്കുന്നതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍.
പിള്ളയുടെ കടുത്ത വിമര്‍ശകനായപ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണ് സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുക. യുഡിഎഫ് സര്‍ക്കാറിന്റെ അഴിമതിക്കെതിരായ സമരത്തില്‍ ബാലകൃഷ്ണപിള്ളയെ സഹകരിപ്പിക്കാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചിരുന്നു. അരുവിക്കരയില്‍ കേരള കോണ്‍ഗ്രസ് ബി കഴിഞ്ഞ ദിവസം നടത്തിയ പൊതുയോഗത്തില്‍ ഇടത് നേതാക്കള്‍ പങ്കെടുത്തിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിലും ഗണേഷ് വോട്ട് ചെയ്തത് ഇടത് സ്ഥാനാര്‍ത്ഥിക്കായിരുന്നു. അരുവിക്കരയിലടക്കം പിള്ളയുടേയും ഗണേഷിന്റെയും സേവനം ഉപയോഗപ്പെടുത്താനാണ് ഇടത് തീരുമാനം.