ബാര്‍ കോഴ: തെളിവുകള്‍ ഹാജരാക്കാന്‍ ഭരണപക്ഷത്തിന്റെ വെല്ലുവിളി
കോഴ ആരോപണം വരുമാനം നഷ്ടമായവരുടെ വിഭ്രാന്തി മാത്രമാണ് വി എം സുധീരന്‍. ബാര്‍ കോഴ ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാതെ അന്വേഷണം നടത്തേണ്ടതില്ല. ബാര്‍ ഉടമകളുടെ വിശ്വാസ്യത നഷ്ടമായി സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസ് മന്ത്രിമാര്‍ കോഴ വാങ്ങിയെന്ന ആരോപണവും സുധീരന്‍ നിക്ഷേധിച്ചു.
കോഴ വിവാദത്തില്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കട്ടെയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടില്ലെന്നും വിജിലന്‍സ് അന്വേഷണവുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു. കൊച്ചിയില്‍ മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.