' ബാറുടമകള്‍ക്കായി കോണ്‍ഗ്രസ് നേതാക്കള്‍ ഹാജരാകരുത് '

ബുധന്‍, 10 സെപ്‌റ്റംബര്‍ 2014 (13:57 IST)
സംസ്ഥാനത്തെ മദ്യനയത്തിനെതിരെ ബാറുടമകള്‍ നല്‍കിയ ഹര്‍ജിയില്‍ കോണ്‍ഗ്രസില്‍ ചായ്‌വുള്ളവരും നേതാക്കളുമായുള്ള അഭിഭാഷകര്‍ ബാറുടമകള്‍ക്കായി കോടതിയില്‍ ഹാജരാവുന്നത് ഹൈകമാന്‍ഡ് തടയണമെന്ന് കെപിസിസി.

മദ്യനയത്തിനെതിരായ ബാറുടമകളുടെ ഹര്‍ജിയില്‍ കോണ്‍ഗ്രസ് നോക്കളായ അഭിഭാഷകര്‍ ഹാജരായാല്‍ മദ്യനയത്തില്‍ സര്‍ക്കാരിന് ലഭിച്ച ശേഭ ഇതുവഴി നഷ്ട്പ്പെടുമെന്ന് കാട്ടിയാണ് കെപിസിസി ഹൈകമാന്‍ഡിനോട് ഈ വിഷയത്തില്‍ തീരുമാനം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ബാറുടമകള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അഭിഭാഷകരുമായ കപില്‍ സിബലിനെയും അഭിഷേക് സിങ്വിയെയും തങ്ങള്‍ക്കായി വാദിക്കാന്‍ കണ്ടിരുന്നു. രാഷ്ട്രീയ വിവാദമാവുമെന്നും സര്‍ക്കാറിനും പാര്‍ട്ടിക്കും തിരിച്ചടിയാവുമെന്നും കെപിസിസി വിലയിരുത്തി. തുടര്‍ന്ന് ഹൈകമാന്‍ഡ് നിര്‍ദേശ പ്രകാരം ബാറുടമകള്‍ക്ക് വേണ്ടി ഹാജരാവുന്നതില്‍ നിന്ന് ഇരുവരും പിന്മാറുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക