'മദ്യനയത്തില്‍ കൈയടി നേടാന്‍ നോക്കിയവര്‍ കയ്യും കാലുമിട്ട് അടിക്കുന്നു'
കൈയടി വാങ്ങാനായി മദ്യനിരോധനം നടപ്പിലാക്കിയവര്‍ ഇപ്പോള്‍ കയ്യും കാലുമിട്ട് അടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. കേരളത്തില്‍ മദ്യനിരോധനമല്ല മദ്യ വര്‍ജ്ജനമാണ് വേണ്ടതെന്നും വിഎസ് വ്യക്തമാക്കി.
ഒന്നും ആലോചിക്കാതെ ആവേശത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ മദ്യനിരോധനം നടപ്പാക്കി. എന്നാല്‍ ഇപ്പോള്‍ നാനാ ഭാഗത്തു നിന്നും എതിരഭിപ്രായങ്ങള്‍ പടരുകയാണെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ തന്നെയാണ് മദ്യനിരോധനത്തില്‍ കൂടുതല്‍ എതിരഭിപ്രായം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മദ്യനിരോധനം പ്രായോഗികമല്ലെന്ന് മന്ത്രി ഷിബുബേബി ജോണ്‍ പറയുകയും. നിരോധനം സംസ്ഥാനത്തെ കടുത്ത സാബത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് ധനമന്ത്രി കെഎം മാണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.