ബാര്‍ കോഴ: നുണപരിശോധനയ്ക്കു തയ്യാറല്ലെന്നു ബാറുടമകൾ

തിങ്കള്‍, 25 മെയ് 2015 (11:26 IST)
ബാര്‍ കോഴക്കേസില്‍ നുണ പരിശോധനയ്ക്ക് തയാറാണോയെന്ന് ഇന്നു നിലപാടറിയിക്കണമെന്നു കോടതിയുടെ കര്‍ശന നിര്‍ദേശമുണ്ടായ സാഹചര്യത്തില്‍ നുണപരിശോധനയ്ക്കു തങ്ങള്‍ തയ്യാറല്ലെന്നു ബാറുടമകൾ. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് രാജ്കുമാര്‍ ഉണ്ണി, ഭാരവാഹികളായ എംഡി ധനേഷ്, കൃഷ്ണദാസ് പോളക്കുളത്ത്, ജോണ്‍ കല്ലാട്ട് എന്നിവരാണ് നിലപാടറിയിക്കുക.
 
നേരത്തേ വിജിലൻസ് ഡയറക്ടർ നുണപരിശോധന ആവശ്യപ്പെട്ടപ്പോൾ തയാറല്ലെന്നാണ് ബാര്‍ ഉടമകള്‍ മറുപടി നൽകിയത്. എന്നാൽ, കഴിഞ്ഞ ദിവസം ചേർന്ന ബാർ അസോസിയേഷൻ യോഗത്തിൽ വൈദ്യപരിശോധനയ്ക്കുശേഷം നുണപരിശോധനയ്ക്കു ഹാജരാകാൻ തീരുമാനിച്ചിരുന്നു. വിജിലൻസിനു കൂടുതൽ തെളിവു നൽകാനും തീരുമാനിച്ചിട്ടുണ്ട്.
 
സര്‍ക്കാരിന്റെ കീഴിലുള്ള ഫോറന്‍സിക്ക് ഡിപ്പാര്‍ട്ട്മെന്റാണ് അമ്പിളിയെ നുണപരിശോധനയ്ക്ക് വിധയേനാക്കിയത്. ഫോറന്‍സിക്ക് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി. കോടതി ഇതു അന്വേഷണ സംഘത്തിനു വൈകാതെ കൈമാറും. നുണപരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ ശാസ്ത്രീയ തെളിവായി പരിഗണിക്കുവാന്‍ സാധിക്കില്ല. എന്നാല്‍ കേസിന് ഇതു കൂടുതല്‍ ബലം നല്‍കും.
 

വെബ്ദുനിയ വായിക്കുക