എംഎല്‍എമാര്‍ക്കും പണം നല്‍കി; പിരിച്ചത് 24 കോടി: ബിജു രമേശ്

ഞായര്‍, 24 മെയ് 2015 (10:03 IST)
യുഡിഎഫ് മന്ത്രിമാര്‍ക്ക് പുറമെ എംഎല്‍എമാര്‍ക്കും കോഴകൊടുത്തതായി ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്‍റ് ബിജുരമേശ്. എംഎല്‍എമാര്‍ക്ക് പണം കൊടുത്തതിന്റെ കണക്കും തന്റെ പക്കലുണ്ട്.

പലര്‍ക്കും നല്‍കാനായി ബാറുടമകളില്‍ നിന്ന് 24 കോടി രൂപയാണ് പിരിച്ചതെന്ന് ബിജു പറഞ്ഞു. കേസിനുവേണ്ടി അഞ്ചു കോടി രൂപയോളം പിരിച്ചു. ഓരോ ബാറുടമകളില്‍ നിന്നും അഞ്ചു ലക്ഷം രൂപയാണ് പിരിച്ചത്. മന്ത്രി കെ ബാബുവിന് പണം ഓഫീസില്‍ കൊണ്ടു നല്‍കിയത് താനാണെന്നും ബിജു പറഞ്ഞു.  ഇനി മാണിക്ക് പണം കൊടുക്കരുതെന്ന് തന്നോട് മുഖ്യമന്ത്രി പറഞ്ഞതായും ബിജു രമേശ് പറഞ്ഞു.  

ഇന്നലെ ചേര്‍ന്ന ബാറുടമകളുടെ യോഗം ബിജു രമേശിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെളിപ്പെടുത്തലുകളുമായി ബിജു രമേശ് രംഗത്തെത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക