ബാർ കോഴ: അസോസിയേഷൻ ഓഫീസിൽ വിജിലൻസ് റെയ്ഡ്
ധനമന്ത്രി കെഎം മാണിക്കെതിരായ ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബാർ ഹോട്ടൽ അസോസിയേഷന്റെ ഓഫീസിൽ വിജിലൻസ് റെയ്ഡ് നടത്തി. വിജിലൻസ് എസ്പി സുകേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉച്ചയോടെ
കൊച്ചി പാലാരിവട്ടത്തെ ഓഫീസിൽ റെയ്ഡ് നടത്തിയത്.
അസോസിയേഷന്റെ വരവ് ചെലവ് കണക്കുകളും രേഖകളും വിജിലൻസ് സംഘം പരിശേധിക്കുകയും ചെയ്തു. പിരിച്ചെടുത്ത പണത്തിന്റെ അളവ് , ആരില്‍ നിന്നാണ് പിരിവ് നടത്തിയത്, സംഭാവനകൾ ആർക്കൊക്കെ നൽകി എന്ന കാര്യങ്ങള്‍ വിജിലൻസ് സംഘം പരിശേധിച്ചു.
വിജിലൻസ് സംഘം ബാർ ഹോട്ടൽ അസോസിയേഷന്റെ ഓഫിസില്‍ പരിശേധന നടത്തുന്ന വേളയില്‍ ബാർ അസോസിയേഷൻ പ്രസിഡന്റ് ഡി രാജ്കുമാർ ഉണ്ണി ഓഫീസിലുണ്ടായിരുന്നു.