ഇന്ന് കര്‍ക്കടക വാവ്; പിതൃപുണ്യത്തിനായി ലക്ഷങ്ങള്‍ ബലിതര്‍പ്പണം നടത്തും
ചൊവ്വ, 2 ഓഗസ്റ്റ് 2016 (07:29 IST)
ഇന്ന് കര്‍ക്കടക വാവ്. മരണത്തിലേക്ക് അദൃശ്യരായി മറഞ്ഞുപോയ പൂര്‍വ്വികരുടെ ഓര്‍മ്മ ദിനം. പിതൃപുണ്യത്തിനായി ലക്ഷോപലക്ഷം മലയാളികളാണ് ഇന്ന് പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ബലിതര്‍പ്പണം നടത്തുക. വിവിധ ബലിത്തറകളിലും ക്ഷേത്രങ്ങളിലും പുലര്‍ച്ചെ മുതല്‍ക്കു തന്നെ ചടങ്ങുകള്‍ ആരംഭിക്കും.
തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം, ശംഖുമുഖം, വര്‍ക്കല പാപനാശം, ശിവഗിരി, ആവാടുതുറ, അരുവിപ്പുറം, അരുവിക്കര, ആലുവ ശിവരാത്രി മണപ്പുറം,വയനാട് തിരുനെല്ലി ക്ഷേത്രം, മലപ്പുറം തിരുനാവായ എന്നീ സ്ഥലങ്ങളാണ് കേരളത്തിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങള്‍.
ദക്ഷിണകാശിയെന്നറയിപ്പെടുന്ന വയനാട് തിരുനെല്ലിയിലും ഇത്തവണ ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. കൂടാതെ ആലുവാ മണപ്പുറത്തേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. എല്ലാ കേന്ദ്രങ്ങളിലും പൊലീസ് ഫയര്‍ഫോഴ്സ് ആരോഗ്യവകുപ്പ് തുടങ്ങിയവരുടെ സേവനം ഇതിനായി ലഭ്യമാക്കിയിട്ടുണ്ട്.