എടിഎം കവര്‍ച്ചാ ശ്രമം: യുവാവ് അറസ്റ്റില്‍

ചൊവ്വ, 8 ജൂലൈ 2014 (19:26 IST)
കൊല്ലം നഗരത്തിലെ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം തകര്‍ത്ത് കവര്‍ച്ച നടത്താനുള്ള ശ്രമത്തില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം ബീച്ച് റോഡില്‍ ബെന്‍സിഗര്‍ ഹോസ്പിറ്റലിനടുത്തെ ബാങ്ക് എടിഎമ്മിലാണ് ഞായറാഴ്ച  രാത്രി  കവര്‍ച്ചാ ശ്രമം നടന്നത്. ഇതുമായി ബന്ധപ്പെട്ട് കന്‍റോണ്‍മെന്‍റ് സൌത്ത് നഗറിലെ മുഹമ്മദ് റഫീഖ് എന്ന 45 കാരനാണു പിടിയിലായത്.
 
ഇതേ എടിഎമ്മില്‍ മുമ്പ് രണ്ടു തവണ ഇയാള്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ച് പരാജയപ്പെട്ടിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇതിനു ശേഷം ഇവിടേ നിരീക്ഷണ ക്യാമറ വച്ചിട്ടുണ്ട്. 2013 മേയിലും കഴിഞ്ഞ ജൂണ്‍ ആറിനുമാണ്‌ ഇവിടെ കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്.
 
വെട്ടുകത്തിയും ചെറിയ പാരയും സ്ക്രൂ ഡ്രൈവറും ഉപയോഗിച്ച് വാതില്‍ പൊളിച്ച ശേഷമാണ്‌ സേഫ് ഡോര്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. ഈസ്റ്റ് എസ്ഐ ജി ഗോപകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ ഇയാളെ വലയിലാക്കിയത്. 

വെബ്ദുനിയ വായിക്കുക