എറ്റിഎം കവര്‍ച്ച: സര്‍‍വീസ് എഞ്ചിനീയര്‍ പിടിയില്‍

തിങ്കള്‍, 24 ഓഗസ്റ്റ് 2015 (17:10 IST)
എ.റ്റി.എമ്മിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് എ.റ്റി.എം സര്‍വീസ് നടത്തിപ്പിനുള്ള കമ്പനിയിലെ എഞ്ചിനീയര്‍ പൊലീസ് വലയിലായി. ആലുവ സ്വദേശി സി.ജി.വിനോദ് എന്ന 25 കാരനാണു കാനറാ ബാങ്കിന്‍റെ ബദിയടുക്ക എ.റ്റി.എമ്മിലെ കൌണ്ടറില്‍ നിന്ന് ഒരു ലക്ഷം രൂപ കവര്‍ന്ന കേസില്‍ പിടിയിലായത്.
 
കഴിഞ്ഞ മേയ് പതിനഞ്ചിനായിരുന്നു സംഭവം. എന്നാല്‍ കൌണ്ടറിലെ സി.സി.ടി.വി യില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട ദൃശ്യമൊന്നും ലഭിച്ചിരുന്നില്ല. കാരണം ഹാര്‍ഡ് ഡിസ്കില്‍ നിന്ന് ഇത് നീക്കിയിരുന്നു. എ.റ്റി.എം സ്ഥാപിക്കുന്ന കൊച്ചിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് വിനോദ്.
 
മാര്‍ച്ചില്‍ കേരള ഗ്രാമീണ്‍ ബാങ്ക് ഉദിനൂര്‍ എ.റ്റി.എമ്മില്‍ നിന്ന് അര ലക്ഷം രൂപ കവര്‍ന്നതും വിനോദാണെന്ന് പൊലീസ് പറഞ്ഞു. ഇതിനൊപ്പം എ.ബി.റ്റി കാഞ്ഞങ്ങാട് എ.റ്റി.എമ്മില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ രണ്ട് ലക്ഷം കവര്‍ന്നതും വിനോദാണെന്ന് പൊലീസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക