നിയമസഭയിലെ കയ്യാങ്കളി: നാല് യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ കേസ്
നിയമസഭയില്‍ ഉണ്ടായ കയ്യാങ്കളിയില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിലാണ് കേസ്. കെ കെ ലതിക, ജമീല പ്രകാശം എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
എം എ വാഹിദ്, എ ടി ജോര്‍ജ്, ഡൊമനിക് പ്രസന്റേഷന്‍, കെ ശിവദാസന്‍ നായര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. 2016 ഏപ്രില്‍ ഇരുപതിന് നാല് എംഎല്‍എമാരും കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശം.