കാര്‍ത്തികേയന്റെ ഭാര്യ ഡോ.സുലേഖ മത്സരിക്കാന്‍ തയ്യാറാവത്ത സാഹചര്യത്തിലാണ് മകന്‍ ശബരിനാഥിനെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പരിഗണിച്ചത്. സുലേഖയെ അനുനയിപ്പിക്കാന്‍ നടത്തിയെങ്കിലും സ്ഥാനാര്‍ത്ഥിയാകാന്‍ അവര്‍ തയ്യാറായില്ലെന്നാണ് സൂചന. അതിനിടെ ശബരിനാഥിന്റെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ കെ എസ് യു കെപിസിസി പ്രസിഡന്റിന് പരാതി നല്‍കി.