അറിയിപ്പ്: അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി

രേണുക വേണു

വ്യാഴം, 24 ഒക്‌ടോബര്‍ 2024 (10:29 IST)
Aruvikkara Dam

അരുവിക്കര ഡാമിന്റെ ഒന്നു മുതല്‍ അഞ്ചു വരെ ഷട്ടറുകള്‍ നിലവില്‍ 10 cm വീതം 50 cm ഉയര്‍ത്തിയിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഓരോ ഷട്ടറുകളും 10 cm വീതം, 50cm കൂടി ഉയര്‍ത്തേണ്ടി വരുന്നു (ആകെ 100 cm). 
 
ഇന്ന് രാവിലെ 9:30 മണിക്കാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഡാമിന്റെ പരിസരവാസികള്‍ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. 
 
അതേസമയം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍