അരുവിക്കര സ്ഥാനാര്‍ത്ഥി: സിപിഎം ജില്ലാസെക്രട്ടറിയേറ്റ് നാളെ
അരുവിക്കര നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ വ്യാഴാഴ്ച സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള സംസ്ഥാകമ്മിറ്റി അംഗങ്ങള്‍ ആദ്യം യോഗം ചേരും. ജില്ലാ സെക്രട്ടറിയേറ്റിന്റെ നിര്‍ദേശം സംസ്ഥാ സെക്രട്ടറിയേറ്റില്‍ നല്‍കും. ഈ ആഴ്ചയോടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
അരുവിക്കരയിലെ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പിണറായി വിജയന് നേതൃത്വം വഹിക്കുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥികളായി സിഐടിയു നേതാവ് ഇ കെ മധു, മുന്‍ സ്പീക്കര്‍ എം വിജയകുമാര്‍ എന്നിവര്‍ക്കാണ് സാധ്യത കല്പിക്കപ്പെടുന്നത്.