ബാങ്ക് ഉദ്യോഗസ്ഥനെ കുടുക്കിലാക്കി സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത കേസിലെ പ്രതിയായ യുവതിയെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കുളത്തൂര്‍ തുണ്ടത്തില്‍ വീട്ടില്‍ ഹരി, ഹരിയുടെ ഭാര്യ പൌണ്ട് കടവ് സ്വദേശിയായ സീനത്ത്, ചാക്ക ഐ.ടി.ഐ ക്കടുത്ത് താമസം സുരേഷ് എന്നിവരാണ് വഞ്ചിയൂര്‍ പൊലീസ് വലയിലായത്.
ശംഖുമുഖം എ.സി അജിത് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം പൂന്തുറ സി.ഐ മനോജിന്റെ നേതൃത്വത്തില്‍ വഞ്ചിയൂര്‍ പൊലീസ് എസ്.ഐ അശോക് കുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്. സീനത്തിന്റെ സഹോദരി ഷീബയും ഭര്‍ത്താവ് സുരേഷും സമനമായ തട്ടിപ്പിലൂടെ ഒരു സര്‍ക്കാര്‍ ജീവനക്കരനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുത്തതിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു.