സിപി‌എം ഓലപ്പാമ്പ് കാട്ടേണ്ടെന്ന് കെ സി ജോസഫ്; നികുതി പിരിക്കാന്‍ വന്നാല്‍ അനുഭവിക്കുമെന്ന് ജയരാജന്‍

ശനി, 20 സെപ്‌റ്റംബര്‍ 2014 (14:06 IST)
നികുതി വിഷയത്തില്‍ സിപിഎം ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്ന് മന്ത്രി കെ സി ജോസഫ്. നികുതി പിരിക്കാന്‍ സര്‍ക്കാരിന് അറിയാം. ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും കെ സി ജോസഫ് കണ്ണൂരില്‍ പറഞ്ഞു.
 
എന്നാല്‍ നികുതി പിരിക്കാന്‍ വന്നാല്‍ അപ്പോള്‍ കാണാമെന്നും അനുഭവിക്കുമെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍ തിരിച്ചടിച്ചു. പൊലീസിന്റെ സഹായത്തോടെ നികുതി പിരിക്കാനെത്തിയാല്‍ ജനങ്ങളെ അണിനിരത്തി നേരിടും. ബലംപ്രയോഗിച്ചാല്‍ ചെറുക്കുമെന്നും ജയരാജന്‍ പറഞ്ഞു.
 
കെ സി ജോസഫിന്റെ അഹങ്കാരം മന്ത്രിക്ക് യോജിച്ചതല്ല. കെപിസിസി പ്രസിഡന്റ് അല്‍പ്പനാകാന്‍ പാടില്ലെന്നും ജയരാജന്‍ പറഞ്ഞു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക