ആറന്മുള വിമാനത്താവളം: പദ്ധതി പ്രദേശത്തെ തോടും ചാലും പുന:സ്ഥാപിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
ആറന്മുള വിമാനത്താവളത്തിന്റെ പദ്ധതി പ്രദേശത്തെ തോടും ചാലും പുന:സ്ഥാപിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
6.34മീറ്റര്‍ മണ്ണിട്ടത് നീക്കി തോട് പുന:സ്ഥാപിക്കേണ്ടി വരും .നിലവില്‍ റണ്‍വേയുടെ മധ്യ ഭാഗമാണിത്. ജില്ലാ കലക്ടര്‍ ഇക്കാര്യത്തില്‍ ഒരു മാസത്തിനകം നടപടി സ്വീകരിച്ച് കോടതിയെ അറിയിക്കണം എന്നും നിര്‍ദേശമുണ്ട്.
2012ല്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് നടപ്പാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.