ബി ജെ പി പ്രവർത്തകൻ അണ്ടല്ലൂർ സന്തോഷ് വധക്കേസിൽ ആറു സി പി എം പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ധർമ്മടം സ്വദേശികളായ മിഥുൻ, രോഹിൻ, പ്രജുൽ, അജേഷ്, റിജേഷ്, കമൽ എന്നിവരാണ് അറസ്റ്റിലായത്. പാനൂർ സി ഐ ആണ്അറസ്റ്റ് രേഖപ്പെടുത്തിയത്. രാഷ്ട്രീയ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീ പറയുമ്പോൾ സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചതെന്ന് സി പി എം പറയുന്നു. അതേസമയം, കണ്ണൂരിലെ കൊലപാതകത്തിന് രാഷ്ട്രീയ നിറം നൽകുന്നത് നിർഭാഗ്യകരമെന്ന് എം വി ജയരാജൻ പറഞ്ഞു. സി പി എം പ്രവർത്തകർ കേസിൽ പ്രതികളായാൽ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.