ഓണക്കാലത്ത് അരി ക്ഷാമം ഉണ്ടാകില്ളെന്ന് അനൂപ് ജേക്കബ്

ശനി, 1 ഓഗസ്റ്റ് 2015 (11:23 IST)
ഓണക്കാലത്ത് കേരളത്തില്‍ അരി ക്ഷാമം ഉണ്ടാകില്ളെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. അയല്‍ സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് അരി എത്താത്തത് വിപണിയെ ബാധിക്കില്ലെന്നും ബദല്‍മാര്‍ഗത്തിലൂടെ സംസ്ഥാനത്ത് അരി എത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുടിശിക കൊടുത്ത് തീര്‍ക്കാത്ത സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള അരി നല്‍കില്ലെന്ന് ആന്ധ്രയിലെ മില്ലുടമകള്‍ നിലപാടെടുത്ത പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം

വെബ്ദുനിയ വായിക്കുക