ഭർത്താവിന്റെ വീട്ടിൽ താൻ അനുഭവിച്ചിരുന്ന യാതനകളുടെ പ്രദികമായി ആൻലിഒയ വരച്ച ചിത്രം ഡയറിയിനിന്നും കണ്ടെത്തി. കണ്ണീർവാർത്തുകൊണ്ട് കടലാസിൽ എന്തോ കുറിക്കുന്ന പെൺകുട്ടി, ചുറ്റം അക്രമിക്കാനും പീഡിപ്പിക്കാനുമായി ഉയരുന്ന കരങ്ങൾ. ഈ ചിത്രത്തിൽനിന്നും വ്യക്തമാണ് ആൻലിയ അനുഭവിച്ച യാതനകൾ.
ഇന്നോ നാളെയോ താൻ കൊല്ലപ്പെട്ടേക്കും എന്ന് ആൻലിയ ഭയപ്പെട്ടിരുന്നു, അതികൊണ്ടുതന്നെയാവാം സത്യങ്ങൾ പുറംലോകം അറിയുന്നതിനായി കുറിച്ചുവച്ചത്. ഇത് ഇപ്പോൾ ജസ്റ്റിനും കുടുംബത്തിനുമെതിരെയുള്ള സംസാരിക്കുന്ന തെളിവുകളായി മാറുകയാണ്.
സ്വന്തംകാലിൽ ജീവിക്കണം, നല്ലൊരു വീട്, കാർ, എപ്പോഴും കൂടെ നിൽക്കുന്ന ഭർത്താവ്, സന്തോഷകരമായ കുടുംബം, ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന സ്വപ്നങ്ങൾ തന്നെയായിരുന്നു ആൻലിയയുടേതും, ആ സ്വപ്നങ്ങളെക്കുറിച്ചാണ് ഡയറിയിലെ തുടക്കം.
ഗർഭിണിയായിരുന്ന കാലത്തുപോലും ക്രൂരമായാണ് ഭർതൃവീട്ടുകാർ തന്നോട് പെരുമാറിയിരുന്നത് എന്ന് ആൻലിയ ഡയറിയിൽ കുറിച്ചിട്ടുണ്ട്.പഴകിയ ഭക്ഷണമാണ് ഗർഭിണിയായിരുന്ന സമയത്ത് ആൻലിയക്ക് കഴിക്കാൻ നൽകിയിരുന്നത്. കുഞ്ഞുണ്ടായ ശേഷവും ഉപദ്രവങ്ങൾ തുടർന്നു. കേട്ടാലറക്കുന്ന തെറികളാണ് തന്നെ ഭർതൃവീട്ടുകാർ വിളിച്ചിരുന്നതെന്നും ആൻലിയ സ്വന്തം കൈപ്പടയിൽ ഡയറിയിൽ എഴുതിയിട്ടുണ്ട്.