എ സിയെച്ചൊല്ലി തര്‍ക്കം : ഗൃഹനാഥന് ഭാര്യയേയും മകനേയും വെട്ടിക്കൊന്നു
എ സി ഉപയോഗിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഗൃഹനാഥന് ഭാര്യയേയും മകനേയും വെട്ടിക്കൊന്നു. കറുകുറ്റി പൈനാടത്ത് നടുവില്‍ വീട്ടില്‍ പോളാണ് (81) ഭാര്യ മേരി, മകന് തോമസ് എന്നിവരെ വെട്ടിക്കൊന്നത്.
ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. വൈദ്യുതി നിരക്ക് അധികമാകുമെന്നതിനാല്‍ എ സി ഉപയോഗിക്കരുതെന്ന് പോള്‍ ഭാര്യക്കും മകനും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് അനുസരിക്കാതെ ഇവര്‍ എ സി ഓണ്‍ ചെയ്തതാണ് പോളിനെ പ്രകോപിപ്പിച്ചത്.
കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പോളിനെ പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പോളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റിട്ടയേര്‍ഡ് റെയില്‍വേ ജീവനക്കാരനാണ് പോള്‍.