വിദേശത്തുള്ളവര്‍ക്കടക്കം കുര്‍ബാന കാണാന്‍ ഏറ്റവും സൗകര്യപ്രദമായ മാര്‍ഗമെന്ന നിലയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് പുതുപ്പള്ളി പള്ളിയെന്ന ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തശേഷം ദേവാലയത്തില്‍ കുര്‍ബാന നടക്കുന്ന സമയത്ത് പ്ലേ ചെയ്താല്‍ പ്രാര്‍ഥനകള്‍ ലൈവായി കാണാം. ഡൗണ്‍ലോഡ് സൗജന്യമാണ്.