ആരെയാണ് വിശ്വസിക്കണ്ടതെന്ന് എനിക്കു അറിഞ്ഞുകൂടാ, എല്ലാവരെയും സംശയത്തോടെ, പേടിയോടെ നോക്കാനെ എനിക്കു പറ്റുന്നുള്ളൂ; മുഖ്യമന്ത്രിക്ക് ഏഴാംക്ലാസുകാരിയുടെ കത്ത്
സംസ്ഥാനത്ത് നിത്യേന റിപ്പോര്‍ട്ടുചെയ്തുകൊണ്ടിരിക്കുന്ന പീഡനങ്ങളില്‍ ആശങ്കയറിയിച്ച് മുഖ്യമന്ത്രിക്ക് ഏഴാംക്ലാസുകാരിയുടെ കത്ത്. ഓരോ ദിവസത്തേയും വാര്‍ത്തയില്‍ പുതിയ പുതിയ പീഡന കേസുകളാണ് കാണ്ടുവരുന്നത്. ഇത് തനിക്ക് ഏറെ ഭയമുണ്ടാക്കുന്നുണ്ട്. മദ്രസയിലും അമ്പലത്തിലും വീട്ടിലും സ്‌കൂളിലുമെല്ലാം കുട്ടികളെ പീഡിപ്പിക്കുന്ന വാര്‍ത്തകളുടെ എണ്ണം നിത്യേന കൂടിക്കൂടി വരുകയാണ്. എന്നെയും ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ചിന്തയാണ് എപ്പോഴും എന്റെ മനസ്സിലുള്ളത്. കുട്ടികളെ ഉപദ്രവിക്കുന്നവര്‍ ആരുതന്നെയായാലും അവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് താന്‍ അങ്ങയോട് അപേക്ഷിക്കുകയാണെന്നും അനന്തരയുടെ കത്തില്‍ പറയുന്നു.