അല്‍ഫോണ്‍സ് പുത്രന് വിവാഹിതനാകുന്നു
നേരം,പ്രേമം എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന സംവിധായകന് അല്‍ഫോണ്‍സ് പുത്രന് വിവാഹിതനാകുന്നു. മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവിന്റെ മകളാണ് വധു. ജൂലൈയില്‍ വിവാഹ നിശ്ചയമുണ്ടാകുമെന്നാണ് സൂചന. ചെന്നൈയിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്.
പിന്നീട് വീട്ടുകാർ ആലോചിച്ച് വിവാഹം തീരുമാനിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. ആലുവ സ്വദേശിയായ അല്‍ഫോണ്‍സ് പുത്രന് പുത്രന് പോളിന്റെയും ഡെയ്സി ചാക്കോയുടെയും മകനാണ്.