സൗമ്യവധം നടന്നദിവസം അതേ ട്രെയിനിലുണ്ടായിരുന്ന 50 വയസ്സുള്ള ഒരു യാത്രക്കാരനെ അവഗണിച്ചതാണ് കേസിൽ പൊലീസിനു പറ്റിയ വീഴ്ചയെന്ന് ആളൂർ പറയുന്നു. ആ യാത്രക്കാരനെ പ്രതിഭാഗം സാക്ഷിയാക്കണമെന്ന് പറഞ്ഞ് ഒരു വ്യക്തിയുടെ പൂര്‍ണ്ണ അഡ്രസോടെ ലിസ്റ്റ് കൊടുത്തിരുന്നതായും ആളൂർ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.
ഗോവിന്ദചാമി ട്രെയിന്റെ ഇടതുഭാഗത്തൂടെ പോയപ്പോള്‍ ഇയാള്‍ വലതു വാതിലിലൂടെ പോയെന്ന് കാണിച്ചായിരുന്നു സമന്‍സ് പോലീസിന് കൊടുത്തത്. ഇയാള്‍ പിച്ചയെടുത്തു നടക്കുന്നയാളാണ്. അതുകൊണ്ട് തന്നെ പോലീസ് അയാളെ ഓടിച്ചു. അഅതായിരുന്നു പൊലീസിന്റെ ഏറ്റവും വലിയ പരാജയം. അയാളെ കണ്ടെത്താത്തതിനാല്‍ നേരിട്ട് തെളിവില്ലെന്ന് സുപ്രീംകോടതി വിലയിരുത്തിയെന്നും ആളൂർ പറയുന്നു.