എറണാകുളം സൗത്തിലും നോര്‍ത്തിലും ട്രെയിൻ യാത്രക്കാരുടെ വാഹനങ്ങളും സമരാനുകൂലികൾ തടയുകയാണ്. ചില യൂബര്‍ ടാക്സിയുടെ ചില്ലുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തിട്ടുണ്ട്. കൂടാതെ കൊച്ചിൻ ഷിപ്പിയാർഡ്, എഫ് എ സി ടി, കാക്കനാട് ഇൻഫോ പാർക്ക്, പോർട്ട് ട്രസ്റ്റ് എന്നിവിടങ്ങളിലും ഹാജർ നില വളരെ കുറവാണ്.