ശിരുവാണിയില്‍ നിന്ന് തമിഴ്‌നാടിന് ജലം അളന്നുനല്‍കും
വെള്ളി, 13 ജൂണ്‍ 2014 (15:11 IST)
ശിരുവാണി ഡാമില്‍ നിന്ന് തമിഴ്‌നാടിന് ജലം അളന്നുനല്‍കാന്‍ തീരുമാനമായി. ഉറവിടത്തില്‍ നിന്നായിരിക്കും ജലം അളക്കുക. ഡാമില്‍ കഴിഞ്ഞ ദിവസം അടച്ച തുരങ്കം തമിഴ്‌നാടിന് തുറന്നുനല്‍കും. ആലപ്പുഴയില്‍ ചേര്‍ന്ന കേരള, തമിഴ്‌നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ തീരുമാനം.
തമിഴ്‌നാടിന് ശിരുവാണിയില്‍ നിന്ന് 1.3 ടിഎംസി ജലമാണ് നകുന്നത്. കേരളത്തിന്റെ പ്രദേശത്തുനിന്ന് അളക്കുന്നതിനെ തമിഴ്‌നാട് ഇതുവരെ എതിര്‍ക്കുകയായിരുന്നു. ഈ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് കേരളം ഇന്ന് ശക്തമായ നിലപാട് സ്വീകരിച്ചത്. അതിനിടെയാണ് അതിര്‍ത്തിയ്ക്കിടയില്‍ ജലമൊഴുകുന്ന ഭാഗത്ത് കഴിഞ്ഞ ദിവസം തമിഴ്‌നാട് നിര്‍മ്മിച്ച തുരങ്കം കണ്ടെത്തുകയും അടയ്ക്കുകയും ചെയ്തത്.
ഡാമിന്റെ ഉയരം മൂന്നു മീറ്റര്‍ കൂട്ടണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ജലനിര്‍ണയ കമ്മിറ്റിക്ക് തീരുമാനിക്കാന്‍ കഴിയില്ലെന്ന് കേരളം ചൂണ്ടിക്കാട്ടി. ഇതേതുടര്‍ന്ന് വിഷയം സര്‍ക്കാര്‍ തലത്തില്‍ ഉന്നയിക്കുമെന്ന് തമിഴ്‌നാട് ചീഫ് എഞ്ചിനീയര്‍ ഇളങ്കോവന്‍ അറിയിച്ചു.