ആര്‍എസ്പി ഓഫീസിന് നേരെ ആക്രമണം
ആലപ്പുഴയിലെ ആര്‍എസ്പി ജില്ലാ കമ്മറ്റി ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം. ആക്രമണത്തില്‍ ഓഫീസിന്റെ മുന്‍വാതിലും ഓഡിറ്റോറിയത്തിന്റെ ചില്ലുകളും തകര്‍ന്നു. ഓഫീസിന് മുന്നിലെ പ്രതിമ ഇളക്കി മാറ്റാനും ശ്രമം നടന്നു.
ആര്‍എസ്പി ജില്ലാകമ്മിറ്റി ഓഫീസ് ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് സംശയിക്കുന്നെന്ന് ജില്ലാ സെക്രട്ടറി ബി രാജശേഖരന്‍ പറഞ്ഞു. ആര്‍എസ്പി മുന്നണിവിട്ടതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.