ബിജെപിയുടെ കേരളത്തിലെ വളര്‍ച്ച താല്‍ക്കാലിക പ്രതിഭാസം: എകെ ആന്റണി
സിപിഎമ്മിനെതിരെയും ബിജെപിക്കെതിരെയും വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എകെ ആന്റണി രംഗത്ത്. ബിജെപിയുടെ വളര്‍ച്ച കേരളത്തില്‍ താല്‍ക്കാലിക പ്രതിഭാസമാണ്. വരും കാലങ്ങളില്‍ ബിജെപിക്ക് സംസ്ഥാനത്ത് ഭിന്നിപ്പുണ്ടാക്കാന്‍ കഴിയില്ല. യുഡിഎഫ് പടയോട്ടത്തിന് തടയിടാന്‍ എത്ര ശീര്‍ഷാസനം നടത്തിയാലും ബിജെപിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിന് അനുകൂലമായി അന്തരീക്ഷമാണുള്ളത്. ഈ സാഹചര്യത്തില്‍ യുഡിഎഫ് പടയോട്ടത്തിന് തടയിടാന്‍ എത്ര ശീര്‍ഷാസനം നടത്തിയാലും ബിജെപിക്ക് കഴിയില്ല. സി.പി.എം ശ്രീനാരായണ ഗുരുദേവനെ അധിക്ഷേപിച്ചത് നിര്‍ഭാഗ്യകരവും വേദനാ ജനകവുമാണെന്നും ആന്റണി പറഞ്ഞു.
കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ മുമ്പ് കുത്തിവച്ച വര്‍ഗീയ വിഷത്തിന്റെ അണുക്കളിപ്പോഴും സിപിഎമ്മിലെ ഒരു വിഭാഗം അണികളിലുണ്ട്. പച്ചയായ ജാതിവികാരമാണ് 87ലെ തെരഞ്ഞെടുപ്പില്‍ സിപിഎം ഇളക്കി വിട്ടത്. വിമര്‍ശനങ്ങളില്‍ അസഹിഷ്ണുത കാണിക്കരുത്. വിവാദങ്ങള്‍ ഒഴിവാക്കണെമെന്നും ആന്റണി നിര്‍ദേശിച്ചു.