അഭിമന്യുവിന്റെ അരുംകൊലയെ വെള്ളപൂശി കോൺഗ്രസ്; എസ്എഫ്ഐയെ കുറ്റപ്പെടുത്തിയും സംഭവത്തെ നിസാരവത്കരിച്ചും ആന്റണി
എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവത്തെ നിസാരവത്കരിച്ച് കോൺഗ്രസ്.
സംസ്ഥാനത്തെ കാമ്പസ് രാഷ്‌ട്രീയത്തിലെ ഏകാധിപത്യ പ്രവണതയ്‌ക്കേറ്റ തിരിച്ചടിയാണ് അഭിമന്യൂവിന്റെ കൊലപാതകമെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ വ്യക്തമാക്കി.
പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് വര്‍ഗീയ ശക്തികളെ വെള്ളപൂശുന്ന പ്രസ്‌താവനയാണ് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എകെ ആന്റണിയില്‍ നിന്നുമുണ്ടായത്.
കലാലയങ്ങളിലെ അക്രമങ്ങൾക്ക് തുടക്കം കുറിച്ചത് എസ്എഫ്ഐയും എബിവിപിയുമാണെന്ന് ആന്റണി പറഞ്ഞു. വർഗീയ സംഘടനകൾ കലാലയങ്ങളിൽ സംഘർഷം നടത്താൻ തുടങ്ങിയത് സമീപകാലത്താണ്. അതിന് മുമ്പ് അക്രമങ്ങൾ നടത്തിയത് ഈ രണ്ട് സംഘടനകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒറ്റ വിദ്യാർഥി സംഘടന മാത്രം മതിയെന്ന നിലപാട് കോളേജുകളിൽ കൂടുതലായി സ്വീകരിക്കുന്നത് എസ് എഫ് ഐയാണ്. ചില കോളേജുകളിൽ എബിവിപിയും സമാന നിലപാട് സ്വീകരിക്കുന്നുണ്ടെന്നും ആന്റണി പറഞ്ഞു.