കേന്ദ്ര സര്‍ക്കാരിന്റെ നയമനുസരിച്ച് ആദ്യ ഘട്ടത്തില്‍ കേരളത്തില്‍ എയിംസ് മാതൃകയില്‍ ആശുപത്രി അനുവദിക്കാമെന്ന് അറിയിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമയ 200ന്‍ ഏക്കര്‍ കണ്ടെത്താനായി ഓട്ടം തുടങ്ങി. ഒരു മാസത്തിനകം സ്ഥലവും സന്നദ്ധതയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനെ അറിയിക്കണമെന്നാണ് സര്‍ക്കാര്‍ന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
ഇതിനിടെ എയിംസിനെ തങ്ങളുടെ മണ്ഡലത്തിലേക്ക് കൊണ്ടുവന്ന് ശ്രദ്ധപിടിക്കാന്‍ എമ്പിമാരും ശ്രമം തുടങ്ങി. ഇതിനായി സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് എംപിമാര്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്ത് നേരിട്ട് കത്ത് നല്‍കുകയാണ് ചെയ്യുന്നത്.
എറണാകുളത്ത് വേണമെന്ന് കെവി തോമസും കോട്ടയത്തേക്ക് അനുവദിക്കണമെന്ന് ജോസ് കെ മാണിയും കത്തു നല്‍കിയിട്ടുണ്ട്. എറണാകുളത്തെ എച്ച്‌എംടിയുടെ പക്കലുള്ള ഭൂമി നല്‍കാമെന്നാണ് കെവി തോമസ് അറിയിച്ചതെങ്കില്‍ എച്ച്‌എന്‍എല്ലിന്റെ ഭൂമി വിട്ടു നല്‍കാമെന്ന് ജോസ് കെ മാണിയും അറിയിച്ചിട്ടുണ്ട്.
കാസര്‍ഗോഡ് എംപി പി കരുണാകരന്‍ അഞ്ചുസ്ഥലങ്ങള്‍ കണ്ടെത്തി സര്‍ക്കാരിനെ അറിയിച്ചു. കരിന്തറ, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ സ്ഥലം ധാരാളമുണ്ട്. എയിംസ് വയനാടു തന്നെ സ്ഥാപിക്കണമെന്ന് എംഐ ഷാനവാസ് എംപി പറയുന്നു. പാലക്കാട് കഞ്ചിക്കോട് സ്ഥലമുണ്ട്. വേണണെങ്കില്‍ റെയില്‍വേയുടെ സ്ഥലമേറ്റെടുക്കാനാകുമെന്നു പാലക്കാട് എംപി എംബി രാജേഷ്. ഇക്കാര്യം എംപിമാരുടെ യോഗത്തില്‍ ആവശ്യപ്പെടും, എംപി പറഞ്ഞു.
പത്തനംതിട്ട ളാഹ എസ്റ്റേറ്റില്‍ ആവശ്യത്തിന് സ്ഥലമുണ്ടെന്ന് കേട്ടപാതി ആന്റൊ ആന്റണിയും രംഗത്ത് എത്തി. എന്നാല്‍ നിലവിലുള്ള ആശുപത്രികള്‍ ഏറ്റെടുക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ കണ്ണൂര്‍ എംപി ഇ അഹമ്മദിന്റെയും തിരുവനന്തപുരം എംപി ശശി തരൂരിന്റ്റെയും അഭ്യര്‍ഥന നിരസിക്കപ്പെടാനാണ് സാധ്യത.
കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജിനെ എയിംസാക്കി ഉയര്‍ത്തണമെന്നാണ് ഇ അഹമ്മദ് ആവശ്യപ്പെടുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ എയിംസാക്കാനാണ് ശശി തരൂര്‍ ശ്രമിക്കുന്നത്. കൂടാതെ നഗരസഭ എയിംസിനു വേണ്ടി പ്രമേയവും പാസ്സാക്കി. മെഡിക്കല്‍കോളേജ് ആശുപത്രിയെ എയിംസാക്കി ഉയര്‍ത്തണമെന്നാണ് പ്രമേയം.