ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശ് കൂടിക്കാഴ്ച്ച നടത്തിയിരുന്നതായും സമ്മാനങ്ങള്‍ സ്വീകരിച്ചതായുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എഐസിസി അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയെ ഉണ്ണികൃഷ്ണന്‍ പോറ്റി ഡല്‍ഹിയിലെത്തി കണ്ടത് അടൂര്‍ പ്രകാശിന്റെ സഹായത്തോടെയാണ്. പോറ്റിയുമായി തനിക്കു ബന്ധമുണ്ടെന്ന് അടൂര്‍ പ്രകാശും സമ്മതിച്ചിട്ടുണ്ട്.