തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍

ശനി, 24 സെപ്‌റ്റംബര്‍ 2022 (16:17 IST)
തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം മണ്ണന്തല മരുതൂരിലാണ് അപകടം നടന്നത്. അപകടത്തില്‍ ബസ് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രികര്‍ക്കും പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പോയ ബസ്സും പുനലൂരില്‍ നിന്ന് വന്ന ബസ്സും ആണ് കൂട്ടിയിടിച്ചത്. 
 
അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍